മുസ്‌ലിം യുത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം പേരാവൂരിൽ വാഹന പ്രചാരണ ജാഥ നടത്തി


ഇരിട്ടി: "അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്" എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ വെച്ച് നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം മുസ്‌ലിം യുത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ചാവശ്ശേരിയിൽ നിന്ന് പ്രയാണം ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പേരാവൂരിൽ സമാപിച്ചു. ചാവശ്ശേരിയിൽ വെച്ച് മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ നസീർ നല്ലൂർ ജാഥ ക്യാപ്റ്റനും യുത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റുമായ  ഫവാസ് പുന്നാടിന് പതാക കൈമാറി കൊണ്ട് വാഹന ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ  മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം എം.കെ മുഹമ്മദ്‌, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, വൈസ് പ്രസിഡന്റ്‌ ഹാരിസ് പുഴക്കര സെക്രട്ടറി കെ.വി റഷീദ്, എൻ.മുഹമ്മദ്‌, യുത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആറളം, ട്രഷറർ അസ്‌ലം മുഴക്കുന്ന്, നിയോജക മണ്ഡലം ഭാരവാഹികളായ സവാദ് പെരിയത്തിൽ, കെ.വി റഹൂഫ്, മുനീർ കരിക്കോട്ടക്കരി, മഹ്‌റൂഫ് മുണ്ടേരി, ആഷിഫ് കേളകം, എം.എസ്‌.എഫ് ദേശീയ പ്രവർത്തക സമിതി അംഗം ഇജാസ് ആറളം, എം.എസ്‌.എഫ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.പി റംഷാദ്, എം.എസ്‌.എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷമൽ വമ്പൻ,  വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ബൽക്കീസ്, സിറാജ് പൂക്കോത്ത്, നിയാസ് കീഴപ്പള്ളി, ഷഹീർ പി.വി.സി, പി. സി സലാൽ, ഫഹദ് പുഴക്കര, ഷംസീർ.ടി, ലത്തീഫ് വിളക്കോട്, മുനീർ ചാവശ്ശേരി, ശമ്മാസ് മുരിങ്ങോടി, ഷഫീഖ് വെളിയമ്പ്ര, ശംസുദ്ധീൻ ഉളിയിൽ, ടി.കെ സത്താർ, പി.വി ശുഹൈൽ, അസ്‌ലം കാക്കയങ്ങാട്, മുഹമ്മദ്‌ ബയാനി, ഗഫൂർ, നൗഫൽ, അർഷാദ് പേരാവൂർ എന്നിവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01