നാറാത്ത് ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതികളുടെ രൂപീകരണ വികസന സെമിനാര്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ബബിത കുമാരി ഉദ്ഘാടനം ചെയ്തു. കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് അധ്യക്ഷയായി. സെമിനാറില്‍ വിവിധ മേഖലകളിലെ വികസന നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും ഗ്രാമസഭകളില്‍ നിന്ന് സമാഹരിച്ച അഭിപ്രായങ്ങളുടെ ഏകോപനവും നടന്നു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ടി ഹസീന വാര്‍ഷിക പദ്ധതികളുടെ കരട് രൂപരേഖ അവതരിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന അവാര്‍ഡ് നേടിയ അങ്കണവാടി പ്രവര്‍ത്തകരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സുധീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.പി മുഹമ്മദ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ പാളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് മാസ്റ്റര്‍, കെ വിഷിജ, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ അഷ്‌കര്‍ കണ്ണാടിപ്പറമ്പ്, പഞ്ചായത്തംഗങ്ങളായ എ പുരുഷോത്തമന്‍, കബീര്‍ കണ്ണാടിപ്പറമ്പ്, രജിത്ത് നാറാത്ത്, പി പവിത്രന്‍, പഞ്ചായത്ത് സെക്രട്ടറി എ.ജി അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ
WE ONE KERALA
0
.jpg)



إرسال تعليق