ഒന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിന് വേണ്ടിയാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. തിരുവനന്തപുരം പേരൂർക്കടയിലുള്ള പൊലീസ് ക്ലബ്ബിലാണ് ഹാജരായത്. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് രാഹുലിനെതിരെ ഈ കേസിലുള്ളത്. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. ഈ കേസിൽ രാഹുലിന് നേരത്തെ തന്നെ ഹൈക്കോടതിയിൽ നിന്ന് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. എങ്കിലും ജാമ്യ വ്യവസ്ഥകൾ അനുസരിച്ച് അന്വേഷണവുമായി സഹകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി തുടർച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശവും നൽകിയിട്ടുണ്ടായിരുന്നു. കേസിലെ ചാറ്റ് വിവരങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾക്കായി രാഹുലിന്റെ ഫോൺ കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതയുമുണ്ട്. മുൻപ് മറ്റൊരു ബലാത്സംഗക്കേസിൽ ചോദ്യം ചെയ്തപ്പോൾ ഫോൺ നൽകാൻ രാഹുൽ വിസമ്മതിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്യാനും മുൻകൂർ ജാമ്യമുള്ളതിനാൽ നടപടികൾ പൂർത്തിയാക്കിയ ശേഷം വിട്ടയക്കുകയും ചെയ്യാനാണ് സാധ്യത.

.jpg)

إرسال تعليق