ഇടുക്കി: ഉടുമ്പൻചോലയിൽ എംഎം മണിക്ക് മൂന്നാം ഊഴം. ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ എംഎം മണി തന്നെ മത്സരിക്കണം എന്ന് ആവശ്യം. ദേവികുളത്ത് എ രാജ വീണ്ടും സ്ഥാനാർഥിയാകും. എം എം മണി തന്നെയായിരിക്കും ഉടുമ്പൻ ചോലയിലെ സ്ഥാനാർഥിയെന്ന തരത്തിൽ നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. സജീവമായിത്തന്നെ മണ്ഡലത്തിൽ എംഎം മണി തുടരുകയും ചെയ്‌തു. എംഎം മണിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണങ്ങൾ ഉയർന്നിരുന്നു. എന്നാൽ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും ശക്തനായിത്തന്നെ മണ്ഡലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന തരത്തിൽ വിശദീകരണക്കുറിപ്പിറക്കിയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിൻ്റെ ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പൊന്നുക്കുട്ടനും നെൻമാറയിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പ്രേമനുമാണ് പരിഗണനയിലുള്ളത്. ആലത്തൂരിലും തരൂരും അപ്രതീക്ഷിത സ്ഥാനാർഥി വരാനുള്ള സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ പാർട്ടി മത്സരിക്കുന്ന രണ്ടു സീറ്റുകളിൽ ഒന്നിൽ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സിപിഐയിലെ ആലോചന. മണ്ണാർക്കാട് മണ്ഡലത്തിലാണ് സിപിഐ സ്വതന്ത്ര പരീക്ഷണത്തിന് ഒരുങ്ങുന്നത്. പാർട്ടി സ്ഥാനാർഥി തുടർച്ചയായി തോൽക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. മതസമുദായിക നേതൃത്വവുമായി അടുത്ത ബന്ധമുള്ളതും പൊതു സ്വീകാര്യതയുള്ള ആളിനെയും ആണ് സിപിഐ പരിഗണിക്കുന്നത്. മണ്ണാർക്കാട് സഹകരണ ബാങ്കിൻ്റെ മുൻ ഭാരവാഹിയാണ് ഇപ്പോൾ സിപിഐ നേതാക്കളുടെ മനസ്സിലുള്ളത്. മുന്നണിയിലെ സിറ്റുവിഭജനം അന്തിമമായി തീരുമാനിച്ചാൽ സിപിഐ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കും.

.jpg)

إرسال تعليق