131-ാമത് മൻ കി ബാത്തിലൂടെ കേരളത്തിന്റെ ആരോഗ്യ മേഖലയെയും അവയവദാന രംഗത്തെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുഞ്ഞ് അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിനെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ആലിൻ ഷെറിൻ തന്റെ അവയവദാനത്തിലൂടെ നാലുപേർക്ക് ജീവൻ നൽകിയെന്നും, അവളുടെ പേര് രാജ്യം എന്നും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അവയവദാനത്തിൽ ഇന്ത്യ മുന്നിലാണെന്നും അതിൽ കേരളം വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഈ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണ്. അവയവദാനത്തിന് തയ്യാറാകണമെങ്കിൽ ജനങ്ങളുടെ മനസ്സിൽ നിന്ന് പഴയകാലത്തെ അന്ധവിശ്വാസങ്ങൾ മാറണമെന്നും, ഇത് നവോത്ഥാന കേരളത്തിന്റെയും നവകേരളത്തിന്റെയും ഭാഗമായി ജനങ്ങളിൽ ഉണ്ടായ പുരോഗമന ചിന്താഗതിയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ആലിൻ ഷെറിന്റെ മാതാപിതാക്കൾ എടുത്ത തീരുമാനം അത്തരമൊരു പുരോഗമന ചിന്തയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, ‘കേരള സ്റ്റോറി’ പോലുള്ളവയിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി തന്നെ കേരളത്തിന്റെ ആരോഗ്യരംഗത്തെയും ജനങ്ങളുടെ നവോത്ഥാന മനസ്സിനെയും അംഗീകരിക്കേണ്ടി വന്നത്.
മാലാഖ മൻ കീ ബാത്തിൽ; ആലിൻ ഷെറിന് ആദരം, ആരോഗ്യ മേഖലയിലെ കേരളാ മോഡലിനെ പരാമർശിച്ച് പ്രധാനമന്ത്രി
WE ONE KERALA
0
.jpg)



إرسال تعليق