പത്തനംതിട്ട: അഞ്ചു വയസ്സുള്ള മകളെ കനാലിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കൂടല്‍ പാലമല ആഞ്ഞിലി മൂട്ടില്‍ വീട്ടില്‍ ഷിജുവിനെയാണ് (41) കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം ഷിജുവും ഭാര്യയും തമ്മില്‍ വഴക്കുണ്ടായിരുന്നു. പിന്നാലെ മകളെയും കൊണ്ട് മരിക്കാന്‍ പോവുകയാണെന്നു പറഞ്ഞ് പുറത്തേക്ക് പോയ ഇയാള്‍ വീടിനു സമീപത്തെ കനാലിലേക്ക് കുട്ടിയെ എറിയുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയ്ക്ക് കാര്യമായ പരിക്കില്ല. തുടര്‍ന്ന് കൂടല്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കി. ഇന്നലെ ഉച്ചയോടെ ഷിജുവിനെ അറസ്റ്റ് ചെയ്തു. ഇവരുടേത് രണ്ടാം വിവാഹമാണ്. എസ്.എച്ച്.ഒ സുധീര്‍, എസ്.ഐ അനില്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അഞ്ചുവയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റിൽ
WE ONE KERALA
0
.jpg)



إرسال تعليق