പായം മുക്ക് റോഡരികിലെ തണൽ മരം മുറിച്ചു നീക്കാനുള്ള ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു



ഇരിട്ടി: റോഡരികിലെ തണൽമരം മുറിച്ചു നീക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു. ഇരിട്ടിക്കടുത്ത് പായം മുക്കിലെ റോഡരികിലുള്ള നെല്ലി മരമാണ് സ്വകാര്യ വ്യക്തി മുറിച്ചുമാറ്റാൻ ശ്രമം നടത്തിയത്. മരത്തിൻ്റെ ഭൂരിഭാഗം ശിഖരങ്ങളും മുറിച്ചു നീക്കി. കഴിഞ്ഞ ദിവസമാണ് ഇരിട്ടി - പേരാവൂർ റൂട്ടിലെ പായം മുക്കിലുള്ള നെല്ലിമരം സ്വകാര്യ വ്യക്തി മുറിച്ച് മാറ്റാൻ ശ്രമം നടത്തിയത്. മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റുന്നത് നാട്ടുകാർ ഇടപെട്ട് തടയുകയായി രുന്നു. ഇതിനകം തന്നെ ഭൂരിഭാഗം ശിഖരങ്ങളും മുറിച്ചു മാറ്റിയിരുന്നു പ്രദേശത്തെ പ്രഭാത് കലാ-കായിക വേദിയുടെ നേതൃത്വ ത്തിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി നാട്ടുകാർ നട്ടുവളർത്തിയ മരമാണ് മുറിച്ചു മാറ്റാൻ ശ്രമിച്ചത്.സമീപത്തെ വീട്ടുകാരാണ് ഇതിനെ വെള്ളം ഒഴിച്ചും മറ്റും സംരക്ഷിച്ച് പോന്നിരുന്നത്. മരം മുറിച്ചുമാറ്റാനുള്ള ശ്രമത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും ജില്ലാ കലക്ടർ, പൊതുമരാമത്ത് വകുപ്പ് ,നഗരസഭ തുടങ്ങി ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.  വരുംദിവസങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ ആണ് നാട്ടുകാരുടെ തീരുമാനം.




Post a Comment

أحدث أقدم

AD01