കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്ത്രീ മരിച്ചു;മകനും ഭർത്താവിനും ​ഗുരുതര പരുക്ക്


വർക്കല പാലച്ചിറയിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പാലച്ചിറ സ്വദേശിനി ലൈല (50) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ലൈലയുടെ ഭർത്താവിനും 12 വയസ്സുകാരനായ മകനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കുടുംബം സഞ്ചരിച്ച കാർ പാലച്ചിറ ഭാഗത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിച്ചു തകരുകയായിരുന്നു. വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.​ അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലൈലയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. പരുക്കേറ്റ ഭർത്താവും കുട്ടിയും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയെ സംബന്ധിച്ച വിവരങ്ങളിൽ നിന്നും പരുക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്. ​സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ച് വരുകയാണ്.



Post a Comment

أحدث أقدم

AD01