കെഎംപിയു സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച റിപ്പോർട്ടർമാരായി സി. മൂസ പെരിങ്ങോട്, മടവൂർ അബ്ദുൾ ഖാദർ, മോഹൻ ചീക്കിലോട്ട്


കണ്ണൂർ: പത്ര–ദൃശ്യ–ശ്രവ്യ ഡിജിറ്റൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ സംഘടനയായ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടന സംസ്ഥാന  തലത്തിൽ ഏർപ്പെടുത്തിയ പ്രിൻ്റ് മീഡിയാ അവാർഡ് പാലക്കാട് ജില്ലയിലെ  മാതൃഭൂമി കൂറ്റനാട് ലേഖകൻ സി. മൂസ പെരിങ്ങോട്, കണ്ണൂർ ജില്ലയിലെ മെട്രാ വാർത്ത ലേഖകൻ മടവൂർ അബ്ദുൾ ഖാദർ എന്നിവർ പങ്കിട്ടു. വിഷ്വൽ മീഡിയ രംഗത്ത്  മോഹൻ ചീക്കിലോട്ട് കോഴിക്കോട് എന്നിവരെ പുരസ്കാരത്തിന് തെരഞ്ഞെടുത്തു. അവാർഡ് ജേതാക്കളെ സംഘടനയുടെ രക്ഷാധികാരിയും ജൂറി അംഗവുമായ വി. സെയ്ദ് മലപ്പുറം യോഗത്തിൽ പ്രഖ്യാപിച്ചു. മാധ്യമ രംഗത്തെ സത്യസന്ധവും സാമൂഹ്യബോധമുള്ളതുമായ റിപ്പോർട്ടിംഗിന് നൽകിയ അംഗീകാരമായാണ് ഈ പുരസ്കാരങ്ങളെ സംഘടന വിലയിരുത്തുന്നത്. പുരസ്കാരം സമർപ്പണം പ്രൗഢ ഗംഭീരമായ സദസിൽ വെച്ച് പിന്നീട് നടക്കും.



Post a Comment

أحدث أقدم

AD01