ഇന്റർവ്യൂവിന് എത്തിയപ്പോൾ ചിലതൊക്കെ ചെയ്യേണ്ടി വരുമെന്ന് മാനേജർ പറഞ്ഞു; പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണി, തിരുവനന്തപുരം സ്പായിൽ നിന്ന് മോശം അനുഭവം ഉണ്ടായി; വെളിപ്പെടുത്തൽ

 


തിരുവനന്തപുരത്ത് സ്പാ മാനേജറിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് യുവതി. ജോലിക്കായുള്ള അഭിമുഖത്തിനായി സ്പായിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. ചിലതൊക്കെ ചെയ്യേണ്ടി വരുമെന്ന് മാനേജർ പറഞ്ഞു. മാനേജരുടെ ഇടപെടലിൽ സംശയം തോന്നി പറ്റില്ല എന്ന് പറഞ്ഞതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.മാനേജർ ഫോട്ടോ ആവശ്യപ്പെട്ടു എങ്കിൽ മാത്രമേ ജോലി തരികയുളൂവെന്നും പറഞ്ഞു. എന്നാൽ ഫോട്ടോ അത് കൊടുക്കാതായപ്പോൾ അടിക്കാൻ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്പായുടെ മറവിൽ മറ്റ് പ്രവർത്തികളാണ് നടക്കുന്നതെന്നും പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞാണ് അവിടെ നിന്ന് ഇറങ്ങിയതെന്നും പെൺകുട്ടി പ്രതികരിച്ചു ഇന്നലെ മേയർ വി വി രാജേഷിന്റെ നിർദേശത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിലുള്ള എല്ലാ സ്പാകളിലും ആരോഗ്യവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നു. മതിയായ രേഖകളോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഉദ്യോഗസ്ഥർ അടച്ചുപൂട്ടാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ പ്രവർത്തിച്ച ക്യാപിറ്റൽ ടവർ സെന്ററിലാണ് സ്പാ പ്രവർത്തിച്ചിരുന്നത്. നഗരസഭ നിർദേശത്തെ തുടർന്ന് പൊലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരുവല്ലയിൽ സ്പായിൽ വച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി പൊലീസും മറ്റ് അധികൃതരും പരിശോധന ശക്തമാക്കിയിരിക്കുന്നത്. സ്പാകളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് അനധികൃതമാണെന്ന് സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിട്ടുണ്ട്. തുടർന്നാണ് നഗരസഭ ഹെൽത്ത് വിഭാഗവും പൊലീസും സംയുക്തമായി പരിശോധന കർശനമാക്കിയിരിക്കുന്നത്

Post a Comment

أحدث أقدم

AD01