‘വിദ്യാർത്ഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക്‌ നൽകുന്നത് പരിഗണനയിൽ’: മന്ത്രി വി ശിവൻകുട്ടി


വിദ്യാർത്ഥികൾക്ക് വായനയ്ക്ക് ഗ്രേസ് മാർക്ക്‌ നൽകുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. പരീക്ഷ എന്നത് അല്ല അവസാന വാക്ക് അല്ല എന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കുട്ടികളുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഈക്കാര്യം പറഞ്ഞത്. ലോകം മാറുകയാണ്, അതിനൊപ്പം നമ്മുടെ പഠനരീതിയും മാറണം. പാഠപുസ്തകം പരിഷ്കരിച്ചു. വിദ്യാർത്ഥികളുടെ ഉൾപ്പടെ അഭിപ്രായം തേടിയാണ് പാഠപുസ്തകം തയ്യറാക്കിയത് എന്നും മന്ത്രി പറഞ്ഞു. ലിംഗസമത്വത്തെ കുറിച്ച് സ്കൂളുകളിലും അറിവുണ്ടാക്കി. അതിനുവേണ്ടി പാഠപുസ്തകത്തിൽ അനുബന്ധ ഭാഗങ്ങൾ ഉൾപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01