വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് ആരോപണത്തില്‍ പ്രതികരണവുമായി 2021 ല്‍ വണ്ടാനത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബിക. ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് ലളിതാംബിക പറഞ്ഞു.ഉഷയ്ക്ക് ഇതിന് മുന്‍പും ഒരു ഓപ്പറേഷന്‍ ചെയ്തിട്ടുണ്ട്. അന്ന് വന്നതാണോ എന്ന് എങ്ങനെ അറിയാം. ഈ ഓപ്പറേഷനിലാണ് വന്നതെന്ന് എന്താണ് ഉറപ്പ്. ഞാനല്ല ഈ സര്‍ജറി ചെയ്തത്. അതില്‍ നൂറ് ശതമാനം ഉറപ്പുണ്ട്. വിരമിക്കുന്നതിന് തൊട്ട് മുന്‍പുള്ള സംഭവമാണ്. വലിയ കേസുകള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല. യൂണിറ്റ് ചീഫ് ആകുമ്പോള്‍ സ്വാഭാവികമായും എല്ലാവരും എന്റെ പേരല്ലേ പറയുകയുള്ളു – ഡോക്ടര്‍ പറഞ്ഞു. വീട്ടില്‍ വന്ന് കണ്ടു എന്ന ആരോപണവും ലളിതാംബിക തള്ളി. വിഷയത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രേഖകള്‍ പരിശോധിച്ച് ഉച്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ വണ്ടാനം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. കത്രികയുടെ സ്ഥാനം കണ്ടെത്തിയ ശേഷം സമയം നിശ്ചയിക്കും. പരാതി നല്‍കുമെന്നും ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമെന്നും ഉഷയുടെ മകന്‍ ഷിബിന്‍ പറഞ്ഞു.
.jpg)



إرسال تعليق