കരൂർ ദുരന്തത്തിന് പിന്നാലെയുള്ള ചോദ്യം ചെയ്യലിനായി സി ബി ഐക്ക് മുമ്പിൽ ഹാജരായി നടൻ വിജയ്. സി ബി ഐ ആസ്ഥാനത്താണ് നടൻ വിജയ് എത്തിച്ചേർന്നത്. മൂന്നാം തവണയാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. മുൻപ് ജനുവരി 12, 19 തീയതികളിൽ നടന്ന ചോദ്യം ചെയ്യലിൽ വിജയ് നൽകിയ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് സി ബി ഐ വീണ്ടും വിളിപ്പിച്ചത്. ചോദ്യം ചെയ്യൽ ചെന്നൈയിലേക്കോ തീയതി മാറ്റണമെന്നോ ഉള്ള വിജയുടെ ആവശ്യം സിബിഐ അംഗീകരിച്ചില്ല. വിജയയ്‌ക്കൊപ്പം കരൂർ ദുരന്ത സമയത്ത് കൂടെയുണ്ടായിരുന്ന ഡ്രൈവറെയും സിബിഐ ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. ഇരുവരെയും ഒപ്പമിരുത്തിയായിരിക്കും ചോദ്യം ചെയ്യുക എന്നാണ് വിവരം. ALSO READ: വലിയങ്ങാടി അപകടം ; മരണപ്പെട്ട നാല് പേരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വീതം അനുവദിക്കും നിലവിൽ സാക്ഷി വിസ്താരവും തെളിവ് ശേഖരണവുമാണ് സിബിഐ നടത്തിവരുന്നത്. ഇതിലൂടെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും സിബിഐ കുറ്റപത്രം തയ്യാറാക്കുക. കൂടാതെ, കരൂർ എംഎൽഎ സെന്തിൽ കുമാറിനെയും വരുംദിവസം (ചൊവ്വാഴ്ച) ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, കരൂരിലെ ജനങ്ങളെ ഒപ്പം നിർത്താനായി വിജയുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ ‘ടാർഗറ്റ് കരൂർ’ എന്ന പ്രചാരണത്തിന് തുടക്കമിട്ടുവെന്ന റിപ്പോർട്ടുകളുണ്ട്.


കരൂർ ദുരന്തത്തിന് പിന്നാലെയുള്ള ചോദ്യം ചെയ്യലിനായി സി ബി ഐക്ക് മുമ്പിൽ ഹാജരായി നടൻ വിജയ്. സി ബി ഐ ആസ്ഥാനത്താണ് നടൻ വിജയ് എത്തിച്ചേർന്നത്. മൂന്നാം തവണയാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. മുൻപ് ജനുവരി 12, 19 തീയതികളിൽ നടന്ന ചോദ്യം ചെയ്യലിൽ വിജയ് നൽകിയ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് സി ബി ഐ വീണ്ടും വിളിപ്പിച്ചത്. ചോദ്യം ചെയ്യൽ ചെന്നൈയിലേക്കോ തീയതി മാറ്റണമെന്നോ ഉള്ള വിജയുടെ ആവശ്യം സിബിഐ അംഗീകരിച്ചില്ല. വിജയയ്‌ക്കൊപ്പം കരൂർ ദുരന്ത സമയത്ത് കൂടെയുണ്ടായിരുന്ന ഡ്രൈവറെയും സിബിഐ ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. ഇരുവരെയും ഒപ്പമിരുത്തിയായിരിക്കും ചോദ്യം ചെയ്യുക എന്നാണ് വിവരം. നിലവിൽ സാക്ഷി വിസ്താരവും തെളിവ് ശേഖരണവുമാണ് സിബിഐ നടത്തിവരുന്നത്. ഇതിലൂടെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും സിബിഐ കുറ്റപത്രം തയ്യാറാക്കുക. കൂടാതെ, കരൂർ എംഎൽഎ സെന്തിൽ കുമാറിനെയും വരുംദിവസം (ചൊവ്വാഴ്ച) ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം, കരൂരിലെ ജനങ്ങളെ ഒപ്പം നിർത്താനായി വിജയുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ ‘ടാർഗറ്റ് കരൂർ’ എന്ന പ്രചാരണത്തിന് തുടക്കമിട്ടുവെന്ന റിപ്പോർട്ടുകളുണ്ട്.



Post a Comment

أحدث أقدم

AD01