കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ കോ-ഓപ്പ് ടവർ മാർച്ച് 15ന്


കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ അഞ്ചരക്കണ്ടി കൊളുത്തുമല ബ്രാഞ്ചിനായി നിർമ്മിച്ച കോ-ഓപ്പ് ടവർ  മാർച്ച് 15 ഞായറാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർവാർത്താ സമ്മേളനത്തിൽ പറഞ്ഞു. കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്‌നയും നിക്ഷേപ സമാഹരണം ജോയിന്റ് രജിസ്ട്രാർ എം.കെ സൈബുന്നിസയും വായ്പ വിതരണം റെയിഡ്കോ ചെയർമാൻ എം. സുരേന്ദ്രനും, റിലീഫ് ഫണ്ട് വിതരണം കൂത്തുപറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ അജീഷ് കെ കിഴക്കയിലും, നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ്‌ കെ. ധനഞ്ജയൻ, ഡയറക്ടർ കെ.കെ പ്രകാശൻ, സെക്രട്ടറി പി രമേശൻ, രാഗേഷ് കിരാച്ചി എന്നിവർ പങ്കെടുത്തു.



Post a Comment

أحدث أقدم

AD01