ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. അഞ്ചാമത്തേതും അവസാനത്തേതുമായ ടി20 മത്സരത്തില്‍ കിവികളെ വീഴ്ത്തിയ ദക്ഷിണാഫ്രിക്ക 3-2ന് പരമ്പര പിടിച്ചെടുക്കുകയായിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന നിര്‍ണായക പോരാട്ടത്തില്‍ 33 റണ്‍സ് വിജയമാണ് കേശവ് മഹാരാജും സംഘവും സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ക്രൈസ്റ്റ്ചര്‍ച്ചില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് അടിച്ചെടുത്തത്. 33 പന്തില്‍ 75 റണ്‍സെടുത്ത കോണര്‍ എസ്റ്റര്‍ഹുയ്‌സെനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 29 പന്തില്‍ 31 റണ്‍സെടുത്ത വിയാന്‍ മള്‍ഡറും 31 പന്തില്‍ 39 റണ്‍സെടുത്ത റൂബിന്‍ ഹെര്‍മനും മികച്ച സംഭാവന നല്‍കി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ക്ക് പൊരുതാനായില്ല. 19 പന്തില്‍ 36 റണ്‍സെടുത്ത ബേവണ്‍ ജേക്കബ്‌സാണ് കിവീസ് നിരയിലെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാള്‍ഡ് കോട്‌സിയും വിയാന്‍ മള്‍ഡറും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

.jpg)

إرسال تعليق