2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം ഉറപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ‘ഹരിതചട്ടപാലനം – സംശയങ്ങളും മറുപടികളും’ കൈപ്പുസ്തകവും അനുബന്ധ പോസ്റ്ററും പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും പോളിംഗ് ബൂത്തുകളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴിവാക്കി, തിരഞ്ഞെടുപ്പ് പ്രക്രിയ പരിസ്ഥിതി സൗഹൃദമാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും സംശയനിവാരണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ പി. ജയൻ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ, ശുചിത്വ മിഷൻ പ്രോജക്റ്റ് കോഡിനേറ്റർ രഞ്ജിത്ത് കെ.വി അസിസ്റ്റൻ്റ് കോഡിനേറ്റർ സന്ദീപ് കെ, കോ - കോർഡിനേറ്റർ എച്ച് കൃഷ്ണ,ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

.jpg)

إرسال تعليق