എൻജിഒ ശ്രീകണ്ഠപുരത്ത് സായാഹ്ന സദസ് സംഘടിപ്പിച്ചു


പയ്യാവൂർ: കേരള എൻജിഒ അസോസിയേഷൻ ശ്രീകണ്ഠപുരം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻജിഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ്‌  കെ.വി. ജിജു അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌  വിജിൽ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട കുടിശിക അടുത്ത സർക്കാരിന്റെ ചുമലിൽ കെട്ടിവയ്ക്കുന്നതിനും ഡാറ്റ ചോർത്തി ജീവനക്കാരെ വിൽപ്പനച്ചരക്കാക്കുന്നതിനുമെതിരെ സംസ്ഥാനത്ത് ഉടനീളം സായാഹ്ന സദസുകൾ സംഘടിപ്പിച്ചു വരുന്നുണ്ട്.  എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌  കെ.വി. മഹേഷ്‌, സംസ്ഥാന കമ്മിറ്റിയംഗം കെ. രാജേഷ് ബാബു, പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌  കുഞ്ഞുമൊയ്‌തീൻ, എ.കെ. പവിത്രൻ, ഇ.അജയൻ, കെ.രാജൻ,  പ്രദീപൻ, മധു എന്നിവർ പ്രസംഗിച്ചു. ശ്രീമതി, പ്രസീത, സറീന, രസ്ന, ഗംഗധരൻ, ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി.   






Post a Comment

Previous Post Next Post

AD01