അതൃപ്തിയോ? കെ സുധാകരൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്


കെ സുധാകരൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനിന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്. കണ്ണൂരിലുണ്ടായിട്ടും പരിപാടിയിൽ പങ്കെടുത്തില്ല. സണ്ണി ജോസഫിൻ്റെ സാന്നിദ്ധ്യത്തിൽ സുധാകരൻ ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു പരിപാടി. പ്രചാരണ ബോർഡുകളിലും നോട്ടീസിലും സണ്ണി ജോസഫിൻ്റെ പേര് ഉണ്ടായിരുന്നു. എന്നാൽ പങ്കെടുത്തില്ല. അതേസമയം പരിപാടിയിൽ വീകാരീധനായി സംസാരിച്ച് കെ സുധാകരൻ. അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ കാപ്പാടൻ രമേശിന്റെ കുടുംബത്തിനായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കിമ്പോ‍ഴാണ് അദ്ദേഹം വികാരാധീനനായത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ വേണ്ടയോ എന്നുള്ള കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരൻ്റെ കാര്യം തനിക്ക് അറിയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. അതൊക്കെ നേതൃത്വം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരനുമായി സംസാരിച്ച് പ്രശ്നങ്ങള്‍ നാളെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.



Post a Comment

أحدث أقدم

AD01