ഡ്യൂട്ടി സമയത്ത് കണ്ടത് സ്പായിൽ; വിജിലൻസ് പിടികൂടിയ തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം



കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തൃക്കാക്കര സിഐ സുധീറിനെതിരെയാണ് നടപടി. ഉദ്യോഗസ്ഥനെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് ആണ് സ്ഥലംമാറ്റി. 
കഴിഞ്ഞ ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ സ്പായിൽ നിന്ന് സിഐയെ വിജിലൻസ് പിടികൂടിയത്. ഡ്യൂട്ടി സമയത്തായിരുന്നു ഉദ്യോഗസ്ഥനെ സ്പായിൽ നിന്ന് പിടികൂടിയത്. സിഐ സ്ഥിരമായി സ്പായിൽ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ പിടികൂടുന്ന സമയത്ത് സിഐയുടെ പക്കൽ നിന്ന് പണം കണ്ടെത്താനായിരുന്നില്ല.


Post a Comment

أحدث أقدم

AD01