ശ്രീകണ്ഠപുരം നഗരസഭയിലെ എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ചെയ്തു


ശ്രീകണ്ഠപുരം നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പിന്റെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ നിർവഹിച്ചു. വൈസ് ചെയർമാൻ നിഷിദ റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കെ ബിജു, കൗൺസിലർ മാരായ വിജിഷ മനോജ്, സുരേഷ് ബാബു, എൻ ബാലൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. എസ് സി പ്രമോട്ടർ അനിത കെ ചടങ്ങിന് നന്ദി പറഞ്ഞു. 6 ലക്ഷം രൂപ പദ്ധതി വകയിരുത്തി 13 പേർക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്.



Post a Comment

أحدث أقدم

AD01