ചെങ്ങളായി പഞ്ചായത്തിൽ 'പ്ലാൻ്റ് എ മൊമെൻ്റ് ' പദ്ധതിക്ക് തുടക്കമായി


പയ്യാവൂർ:  ഹരിതവത്കരണം ലക്ഷ്യമാക്കി ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന 'പ്ലാൻറ് എ മൊമെൻ്റ്  ' പദ്ധതിക്ക് തുടക്കമായി. ഉത്സവങ്ങൾ, ആഘോഷങ്ങൾ, ജന്മദിനങ്ങൾ തുടങ്ങിയ  പ്രത്യേക അവസരങ്ങളിൽ പൊതു ഇടങ്ങളിലും പൊതു സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ചെടികളും ഫലവൃക്ഷ തൈകളും നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണിത്. എല്ലാ വാർഡുകളിലും ഗ്രാമപഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള തൈകളുടെ ആദ്യ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ്  ബി.പി. വിപിന  വൈസ് പ്രസിഡൻ്റ് കെ.കെ. രവിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം മഴക്കാല പൂർവ ശുചീകരണത്തിനുളള ഒരുക്കങ്ങളും ആരംഭിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി. ബിന്ദു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.യു. ഹരികൃഷ്ണൻ ആമുഖ പ്രഭാഷണവും വൈസ് പ്രസിഡൻ്റ് കെ.കെ. രവി പദ്ധതി വിശദീകരണവും നടത്തി. കെ.സി. അമ്മുക്കുട്ടി, ശ്രീകണ്ഠപുരം പോലീസ് ഇൻസ്പെക്ടർ അമൽ, പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി.പി. മോഹനൻ, ഇ. ഗോവിന്ദൻ, കെ.എം.പി. മുഹമ്മദ് കുഞ്ഞി, പി.വി. കുഞ്ഞികൃഷ്ണൻ, എ.ജെ. സജിമോൻ, കെ. ലിജ, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പി.യു. താഹിറ എന്നിവർ പ്രസംഗിച്ചു.  



▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ











Post a Comment

0 Comments