കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ബോംബ് ഭീഷണി


കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മെഡിക്കൽ കോളേജിന് നേരെ ബോംബ് ഭീഷണി ഉണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് കനത്ത ജാഗ്രതയിലാണ് അധികൃതർ. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി മെഡിക്കൽ കോളേജ് പരിസരത്തും പ്രധാന കെട്ടിടങ്ങളിലും വിശദമായ പരിശോധന നടത്തി വരികയാണ്. എന്നാൽ ഇതുവരെ സംശയകരമായ സാഹചര്യത്തിലുള്ള യാതൊന്നും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ജനുവരിയിൽ മെഡിക്കൽ കോളേജ് പ്രിസിപ്പലിന് മൂന്ന് ആർ ഡി എക്സ് ഐ ഇ ഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു . തമിഴ്‌നാട്ടിൽ പൊലിസ് കോൺസ്റ്റബിൾമാർ നേരിടുന്ന തൊഴിൽ പീഡനം അവസാനിക്കാൻ നയനാർദാസ് നിർദ്ദേശം നടപ്പാക്കണമെന്ന ആവശ്യപ്പെട്ട് മുഹമ്മദ് വിക്രം രാജ് ഗുരു എന്ന ഐ ഡിയിൽ നിന്നാണ് അന്ന് സന്ദേശമെത്തിയത്.



Post a Comment

Previous Post Next Post

AD01