സ്കൂൾ വാർഷികാഘോഷവും ശുചിമുറി കെട്ടിടോദ്ഘാടനവും


പയ്യാവൂർ: ചാമക്കാൽ എസ്എൻ യുപി സ്കൂളിന് ഇരിക്കൂർ  എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നനുവദിച്ച തുക ചെലവഴിച്ച് നിർമിച്ച ശുചിമുറി കെട്ടിടവും സ്കൂൾ വാർഷികാഘോഷവും സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ജെയിംസ് തുരുത്തേൽ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പി.എം. ജയരാജ്, മുഖ്യാധ്യാപിക എം. ഷീജ, മദർ പിടിഎ പ്രസിഡൻ്റ്  സോണിയ തോമസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ബേബി മുല്ലക്കരിയിൽ, മുൻ മുഖ്യാധ്യാപിക ടി.എം.സൂസമ്മ, മുൻ സംസ്കൃതാധ്യാപിക കെ.എൻ. ദേവിക്കുട്ടി, സ്റ്റാഫ് സെക്രട്ടറി എ.കെ. ആശ, എസ്ആർജി കൺവീനർ പി.കെ. ഹോളി, സ്കൂൾ ലീഡർ നിരഞ്ജന സജേഷ് എന്നിവർ പ്രസംഗിച്ചു. നുമാറ്റ്സ് സ്കോളർഷിപ്പ്, മെഗാക്വിസ്, സംസ്കൃതം സ്കോളർഷിപ്പ്, യുഎസ്എസ് ശാസ്ത്രമേള, സ്കൂൾ കലോത്സവം എന്നിവയിൽ വിജയികളായവരെ അനുമോദിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പി.എം. രശ്മി, പി.സ്മിത, ബ്രിജില കെ.രാജൻ, വനജ വിജയൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  








Post a Comment

أحدث أقدم

AD01