ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്ത. പത്ത് രോഗികൾ മരിച്ചു. SCB മെഡിക്കൽ കോളേജിന്റെ ഐസിയുവിൽ ആണ് തീപിടുത്തം. തീപിടുത്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി ആശുപത്രിയിലെത്തിയിരുന്നു. തിപിടുത്തത്തിൽ 11 ജീവനക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിനിടെയാണ് ജീവനക്കാർക്ക് പരുക്കേറ്റതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുലർച്ചെ 2.30നാണ് ആശുപത്രിയിൽ തീപിടുത്തം ഉണ്ടായത്. ഒഡീഷയിലെ ഒരു പ്രധാന സർക്കാർ ആശുപത്രിയാണ് എസ്‌സിബി ആശുപത്രി. സംഭവത്തിന് തൊട്ടുപിന്നാലെ, ഒഡീഷ മുഖ്യമന്ത്രി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റ് രോഗികളെയും അവർ സന്ദർശിച്ചു.
.jpg)




إرسال تعليق