കേരളത്തെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ കാൽനൂറ്റാണ്ടിന് ശേഷം നിർണ്ണായക വിധി



44 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബസ് ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി, പ്രതിക്ക് അഞ്ച് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജസ്റ്റിസ് എ. ബദ്റുദ്ദീന്റെ സിംഗിൾ ബെഞ്ചിന്റേതാണ് ഈ ചരിത്രവിധി. 2001 മാർച്ച് 11-നാണ് ദേശീയ പാതയിൽ തിരൂരങ്ങാടിക്ക് സമീപം പൂക്കിപ്പറമ്പിൽ വെച്ച് ഗുരുവായൂർ - തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ ബസ് മുന്നിലുണ്ടായിരുന്ന അംബാസഡർ കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയും നിമിഷങ്ങൾക്കുള്ളിൽ കത്തിയമരുകയുമായിരുന്നു. 44 പേർ വെന്തുമരിച്ച ദുരന്തത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.



Post a Comment

أحدث أقدم

AD01