രാജ്യത്തുടനീളം പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുകയാണല്ലോ. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ മൂലം ഗ്യാസ് കൃത്യമായി ബുക്ക് ചെയ്യാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. എയർ ഫ്രയറിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ? ഈ രീതിയിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നത് എളുപ്പമാണ്, എണ്ണ വളരെ കുറച്ച് ഉപയോഗിക്കുന്നു എന്നതിനാൽ ഹെൽത്തിയുമാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
ചിക്കൻ
ഗരം മസാല – 1 ടീസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
മുളക് പൊടി – 1 ടേബിൾസ്പൂൺ
കശ്മീരി മുളക് പൊടി – 1 ടേബിൾസ്പൂൺ
എണ്ണ – 1 ടീസ്പൂൺ
സിലിക്കൺ ഷീറ്റ് (എയർ ഫ്രയർ ചെയ്യാൻ)
തയ്യാറാക്കുന്നത് ഇങ്ങനെ
ആദ്യം ചിക്കൻ മസാല പുരട്ടി മാറ്റിവയ്ക്കണം. ഇതിനായി ചിക്കൻ കഷ്ണങ്ങളാക്കി, അതിലേക്ക് ഗരം മസാല, കുരുമുളക് പൊടി, മുളക് പൊടി, കശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കാം.
വെറും ഒരു ടീസ്പൂൺ എണ്ണ മാത്രം മതി ചിക്കൻ ഫ്രൈ ചെയ്യാൻ. എയർ ഫ്രയറിൽ വെക്കുമ്പോൾ സിലിക്കൺ ഷീറ്റിൽ ചിക്കൻ വയ്ക്കാം. ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം ഫ്രൈ ചെയ്യാം. ചിക്കൻ ചെറിയ കഷ്ണങ്ങളായാണ് ഫ്രൈ ചെയ്യുന്നതെങ്കിൽ 190°C-ൽ 9 മുതൽ 10 മിനിറ്റ് വരെ ഫ്രൈ ചെയ്യാം. ആദ്യത്തെ 5-6 മിനിറ്റ് ഒരു വശം വേവിക്കാം. പിന്നീട് മറിച്ചിട്ട് 3-4 മിനിറ്റ് കൂടി വേവിക്കാം. ചിക്കൻ കഷ്ണങ്ങൾക്ക് ഏകദേശം 10 മിനിറ്റും മുഴുവൻ കോഴിയാണെങ്കിൽ 30 മുതൽ 35 മിനിറ്റു വരെ കുക്ക് ചെയ്യേണ്ടിവരും. എയർ ഫ്രയറിന്റെ പ്രവർത്തനരീതിയും ചിക്കന്റെ അളവും അനുസരിച്ച് ഇതിൽ മാറ്റങ്ങള്‍ വന്നേക്കാം.
.jpg)



إرسال تعليق