ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; സഹയാത്രികന് ഗുരുതര പരിക്ക്


       


കാട്ടിക്കുളം: കാട്ടിക്കുളം ഇരുമ്പുപാലത്ത് ഇന്ന് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാട്ടിക്കുളം രണ്ടാം ഗേറ്റ് കാട്ടുനായ്ക്ക ഉന്നതിയിലെ തരുൺ (20) ആണ് മരണപ്പെട്ടത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന കമലിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് (തിങ്കൾ) പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കമലിനെ ഉടൻ തന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച തരുണിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്



Post a Comment

أحدث أقدم

AD01