സ്വച്ഛ് സർവ്വേക്ഷൻ 2025-2026, അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ഹരിത കർമ സേന അംഗങ്ങളെയും , ശുചീകരണ വിഭാഗം വനിതകളെയും ആദരിച്ചു. പരിപാടിക്ക് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൂറുദീൻ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ വഹിച്ചു. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ വി രാമകൃഷ്ണൻ നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, ഝാൻസി കൊല്ലമന, സിന്ധു മധുസൂദനൻ, പി നൂർദിൻ, കെ ബിജു, കൗൺസിലർ എൻ പ്രേമോദ്, മെമ്പർ സെക്രട്ടറി വി പ്രേമരാജൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സനൽ കുമാർ (CHC കൂട്ടുമുഖം) ബോധവത്കരണ ക്ലാസ്സ് നയിച്ചു.പരിപാടിക്ക് ഹരിത കർമ സേന സെക്രട്ടറി ഷീജ മോൾ നന്ദി അറിയിച്ചു.തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സനൽ കുമാർ ന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
സ്വച്ഛ് സർവ്വേക്ഷൻ വനിതാദിനത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിലെ ശുചീകരണ വിഭാഗം വനിതകളെയും, ഹരിത കർമ്മ സേനാംഗങ്ങളെയും ആദരിച്ചു.
WE ONE KERALA
0
.jpg)



إرسال تعليق