പയ്യാവൂർ: കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ നോമ്പിനോടനുബന്ധിച്ച് നടത്തിവരുന്ന ഫിഫ്റ്റി-ഫിഫ്റ്റി ചലഞ്ച് ഇരുപത്തഞ്ച് ദിവസം പിന്നിട്ടു. നോമ്പിന്റെ അമ്പത് ദിവസങ്ങളിൽ അമ്പത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ തുടർച്ചയായ രണ്ടാം വർഷമാണ് പദ്ധതി നടപ്പാക്കുന്നത്. വേദനിക്കുന്നവർക്ക് ആശ്വാസമേകാനും നോമ്പുകാലത്തിന്റെ സന്ദേശം എല്ലാവരിലേക്കുമെത്തിക്കാനും ലക്ഷ്യമിടുന്ന പദ്ധതി അതിരൂപതയിലെ എല്ലാ ഫൊറോനകളുടെയും യൂണിറ്റുകളുടെയും സജീവ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. രക്തദാന ക്യാമ്പുകൾ, പൊതിച്ചോറ് വിതരണം, ഡയാലിസിസ് ധനസഹായം, അനാഥാലയ സന്ദർശനം, തടയണ നിർമാണം, ടേബിൾ ഫാൻ വിതരണം, ക്യാൻസർ രോഗികൾക്കായുള്ള കേശദാനം, കുടിവെള്ള വിതരണം, സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾക്ക് സിനിമ പ്രദർശനം, തുടങ്ങിയ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടത്തിക്കഴിഞ്ഞു. കെസിവൈഎം തലശേരി അതിരൂപത സമിതി, മണിക്കടവ്, കുന്നോത്ത്, തോമാപുരം, കാസർഗോഡ്, ചെമ്പേരി, ചെറുപുഴ, മേരിഗിരി, കാഞ്ഞങ്ങാട്, എടൂർ, നെല്ലിക്കാംപൊയിൽ ഫൊറോനകളും മാട്ടറ, പൊയിനാച്ചി, കുട്ടാപറമ്പ്, വെള്ളരിക്കുണ്ട്, ഉളിക്കൽ, വെള്ളാട്, കണ്ണൂർ, ബിരിക്കുളം, വായാട്ടുപറമ്പ്, കരുവഞ്ചാൽ, കണിച്ചാർ, രണ്ടാംകടവ് യൂണിറ്റുകളും ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായി. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി, ജനറൽ സെക്രട്ടറി ജിസ്മോൻ കുരീക്കാട്ടിൽ, സിസ്റ്റർ ജോസ്ന എസ്എച്ച്, ബിബിൻ പീടിയേക്കൽ, അഖിൽ നെല്ലിയ്ക്കൽ, ശ്രേയ ശ്രുതിനിലയം, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, അഞ്ജു വരിക്കാനിക്കൽ, എഡ്വിൻ തെക്കേമുറിയിൽ, അപർണ സോണി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

.jpg)

إرسال تعليق