മഹിളാസംഗമം നടത്തി


പയ്യാവൂർ: മഹിളാ മോർച്ച ഇരിക്കുർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹിളാസംഗമം ബിജെപി സംസ്ഥാന സമിതി അംഗം ആനിയമ്മ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ മണ്ഡലം പ്രസിഡൻ്റ്  ബിന്ദു സജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.കെ. സുനുമോൾ ആമുഖ പ്രഭാഷണം നടത്തി. മഹിളാ മോർച്ച കണ്ണൂർ ജില്ലാ പ്രസിഡൻ്റ്  എ. ജയലത മഹിളാ സംഘത്തിൻ്റെ പ്രാധാന്യം വിശദീകരിച്ചു. ഇരിക്കൂർ, ആലക്കോട് മണ്ഡലം ഭാരവാഹികളെ ജില്ലാ പ്രസിഡൻ്റ് ഹാരാർപ്പണം ചെയ്തു. ജില്ലാ സെക്രട്ടറി വിനീത വിനോദ്, ആലക്കോട് മണ്ഡലം പ്രസിഡൻ്റ്  നീതു ഷിബു എന്നിവർ പ്രസംഗിച്ചു. 





Post a Comment

أحدث أقدم

AD01