നവീകരിച്ച മുണ്ടയാട് ഇൻഡോർ സ്റ്റഡിയം ഉദ്ഘാടനം ചെയ്തു; സോളാർ പ്ലാന്റിന്റെ പ്രവൃത്തിക്ക് തുടക്കം


നവീകരിച്ച മുണ്ടയാട് ഇൻഡോർ സ്റ്റേഡിയവും സോളാർ പ്ലാന്റിന്റെ നിർമ്മാണ പ്രവൃത്തിയും രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.എം.അഖിൽ അധ്യക്ഷനായി. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ 1.54 കോടി രൂപ ചെലവിൽ മേപ്പിൾ വുഡ് ഫ്‌ളോറിങ് നവീകരണമാണ് പൂർത്തിയായത്. സ്റ്റേഡിയത്തിലെ വൈദ്യുതി ആവശ്യങ്ങൾക്കായി സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപയാണ് അനുവദിച്ചത്. 40 കിലോ വാട്‌സ് ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റ് ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എൻജിനീയർ വി.ജെ. വിജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എ.കെ. ഷെരീഫ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആന്റണി സെബാസ്റ്റ്യൻ, നാരായണൻകുട്ടി, പി.സി.ആസിഫ്, സൗപർണിക, കൗൺസിൽ അംഗം ഡോ.പി.പി. ബിനീഷ്, എം.എ. നിക്കോളാസ്, ടി.വി. മദനൻ, വി.പി. പവിത്രൻ മാസ്റ്റർ, കെ.കെ. പവിത്രൻ മാസ്റ്റർ, ഷാഹിദ് പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു. 



Post a Comment

أحدث أقدم

AD01