ശ്രീകണ്ഠപുരം നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികവർഗ്ഗ ഉന്നതികളിലെ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നഗരസഭ അധ്യക്ഷൻ അഡ്വ. ഇ. വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി നൂർദിൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എൻ പ്രേമോദ്, ഊരു മൂപ്പൻ അനീഷ്, ബിന്ദു പി തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ ശാലിനി എം കെ സ്വാഗതം പറഞ്ഞു. ഡോ ശ്രുതി വൈ ആരോഗ്യം പരിപാലനം ആയുർവേദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിച്ചു. നസീമ കെ പി, ലിഷ കെ പി തുടങ്ങിയവർ നേതൃത്വം നൽകി. എസ് സി പ്രേമോട്ടർ അമർജിത് പി മോഹൻ ചടങ്ങിന് നന്ദി പറഞ്ഞു.

.jpg)

إرسال تعليق