ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ സുപോഷണീയം പോഷകാഹാര പ്രദർശനവും മൽസരവും, ബോധവൽക്കരണ ക്ലാസും നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.


കുടുംബശ്രീ ജില്ലാമിഷൻ കണ്ണൂർ ,ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സി ഡി എസിന്റെയും ജെൻഡർ റിസോഴ്സ് സെന്ററിന്റെയും നേതൃത്വത്തിൽ, FN HW വിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭ ഹാളിൽ വച്ച് *സുപോഷണീയം* പോഷകാഹാര പ്രദർശനവും മൽസരവും, ബോധവൽക്കരണ ക്ലാസും നടത്തി. സി ഡി എസ് ചെയർ പേഴ്സൺ ഷംന അധ്യക്ഷ ആയ ചടങ്ങിൽ സി ഡി എസ് അംഗം ഓമന എ സ്വാഗതം ആശംസിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർ പേഴ്സൺ അഡ്വ . ഇവി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, പി നൂർദിൻ, കെ ബിജു കൗൺസിലർമാരായ ഗോൾഡ മാത്യു, മിനി വർഗീസ്, സി എം തോമസ് കെ ഒ പ്രദീപൻ, എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. പോഷകാഹാര മൽസരത്തിൽ സിന്ധു ദിവാകരൻ, ഓമന എ, സൗമിനി എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി, FN H W ജില്ലാ RP സനില ബിജു ബോധവൽക്കരണ ക്ലാസെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ കമ്മ്യൂണിറ്റി കൗൺസിലർ രമ്യ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.



Post a Comment

أحدث أقدم

AD01