ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ബിജെപിയും സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി. അബ്ദുറഹിമാൻ. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മാത്രം 5000 കോടിയിലധികം രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. കേരളത്തിന്റെ ഭൂമിയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത് എന്ന ബോധ്യം കേന്ദ്രത്തിനുണ്ടാകണം. വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനോട് ഏറ്റവും നല്ല സമീപനമാണ് സംസ്ഥാനം പുലർത്തുന്നത്, എന്നാൽ കേന്ദ്രത്തിൽ നിന്നും തിരിച്ച് അത്തരമൊരു സമീപനമല്ല ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയപാത ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് സംസ്ഥാനത്തെ പ്രതിനിധികളെ ഒഴിവാക്കുന്ന ബിജെപി നീക്കം ഏറ്റവും വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കായിക ഭവൻ ആസ്ഥാനത്തിന്റെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കും. ഫർണിഷിംഗ് ജോലികളും ഓഫീസ് സജ്ജീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്. ഒരു മാസത്തിനുള്ളിൽ തന്നെ എല്ലാ നിർമ്മാണ പ്രവർത്തികളും പൂർത്തിയാക്കി കായിക ഭവൻ പൂർണ്ണസജ്ജമാകുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കി.

.jpg)

إرسال تعليق