പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റേ് അംഗം ടി കെ ഗോവിന്ദന്‍. തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി കെ ശ്യാമളയെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് ആസൂത്രിതമായാണെന്നും പാര്‍ട്ടി പിന്തുടര്‍ന്നു വന്ന രീതികളിലൂടെയല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സിപിഎം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍, വേണ്ടി വന്നാല്‍ തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു .തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണച്ചാലും സ്വീകരിക്കും.വര്‍ഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്നതിനാല്‍ ബിജെപിയുടെ പിന്തുണ സ്വീകരിക്കില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ വിമതനായി മത്സരത്തിനൊരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതിന് പിറകെയാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. വാര്‍ത്താ സമ്മേളനം തുടരുകയാണ്. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു നേരത്തെ പയ്യന്നൂര്‍ മണ്ഡലത്തില്‍ ടി കെ മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുമെന്ന് കുഞ്ഞികൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു പാര്‍ട്ടി ഗ്രാമമായ മലപ്പട്ടത്തെ നേതാവ് കൂടിയാണ് ടി കെ ഗോവിന്ദന്‍. നിലവില്‍ കൈത്തറി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ചെയര്‍മാനായിരുന്നു. ശ്രീകണ്ഠപുരം, മയ്യില്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം; ടി കെ ഗോവിന്ദന്‍ സിപിഎം വിട്ടു, തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിക്കും
WE ONE KERALA
0
.jpg)


.gif)
إرسال تعليق