പാചക വാതക ക്ഷാമം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി എൽഡിഎഫ്

 


പാചകവാതക ക്ഷാമം പരിഹരിക്കാത്ത കേന്ദ്രസർക്കാർ നയത്തിനെതിരെ തൃശ്ശൂരിൽ ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ച് എൽഡിഎഫ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധം സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പെരിങ്ങാവുള്ള ഓഫീസിലേക്കായിരുന്നു പ്രതിഷേധം നടത്തിയത്. പാചകവാതക ക്ഷാമം ഇന്ത്യൻ ഗവൺമെന്റ് ക്ഷണിച്ചുവരുത്തിയതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.തൃശ്ശൂർ ജില്ലയിലും നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടിയ അവസ്ഥയിലാണുള്ളത്. ജില്ലയിൽ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളും പൂട്ടി. എംഎൽഎ പി ബാലചന്ദ്രൻ, തൃശ്ശൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പശ്ചിമേഷ്യയിൽ യുദ്ധം നടക്കുന്നതിനാൽ സാഹചര്യം നിലനിൽക്കുന്നതിനാൽ ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് ഇന്ത്യയിൽ പാചക വാതക ക്ഷാമം ദിവസംതോറും രൂക്ഷമാകുകയാണ്.



Post a Comment

أحدث أقدم

AD01