കാസർകോട് രാജപുരത്ത് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു



 കാരാക്കോട് തോണിക്കല്ല് സ്വദേശി അശ്വിൻ രാജ് (19) ആണ് മരിച്ചത്. രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയാണ്. സഹപാഠികൾക്ക് ഒപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കുളികഴിഞ്ഞ് കരയ്ക്ക് കയറിയെങ്കിലും അപ്പോഴാണ് ഇവർ കൊണ്ടുവന്ന ബക്കറ്റ് ഒഴുക്കി പോകുന്നത് കണ്ടത്. ബക്കറ്റെടുക്കാൻ വേണ്ടി വീണ്ടും അശ്വിൻ പുഴയിൽ ഇറങ്ങി. ഇതിനിടെയാണ് അപകടമെന്ന് ദൃസാക്ഷികൾ പറയുന്നു. സഹപാഠികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാർ എത്തിയാണ് അശ്വിനെ കരയിൽ എത്തിച്ചത്. ഉടനെ തന്നെ പൂടുംങ്കല്ല് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തോണിങ്കലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനാണ്



Post a Comment

أحدث أقدم

AD01