അലുവ അതുൽ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ

 



കൊല്ലത്ത് ഗൂണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തയ സംഭവത്തിൽ എട്ട് പ്രതികൾ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളും സഹായിച്ച രണ്ടുപേരും അടക്കം നാലുപേരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് നാല് പേർ കൂടി കോട്ടയം മുണ്ടക്കയത്ത് നിന്ന് പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു..കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അരും കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രധാന പ്രതി ഉൾപ്പെടെ ഉള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. കൊലപാതകത്തിലെ ഗൂഡാലോചന കണക്കിലെടുത്ത് ഇനിയും പ്രതികൾ ഉൾപ്പെടാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. ഗുണ്ടാ ആക്രമണ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.പ്രതികളെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ ലഭിച്ചു.മുണ്ടക്കയം മുരിക്കുംവയൽ സ്കൂളിന് സമീപത്ത് നിന്നുമാണ് ഈ പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കേസിലെ മുഴുവൻ പ്രതികളെയും ഒന്നിച്ചിരുത്തിയാകും ചോദ്യം ചെയ്യൽ നടക്കുക. കുറ്റകൃത്യത്തിൽ ഇനിയും ആളുകൾക്ക് പങ്കുണ്ടോ എന്ന കാര്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.



Post a Comment

Previous Post Next Post

AD01