കെ കെ ശൈലജ വടകരയില്‍ തോറ്റപ്പോള്‍ കേന്ദ്ര കമ്മിറ്റിയിലെത്തി, ഇത്തവണ പിബിയിലെത്തും; സണ്ണി ജോസഫ്


കണ്ണൂര്‍: കെ കെ ശൈലജയ്ക്ക് ഓരോ തോല്‍വിയിലും പാര്‍ട്ടിയിലും പ്രമോഷനാണെന്ന് പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. വടകരയില്‍ തോറ്റപ്പോള്‍ കെ കെ ശൈലജ കേന്ദ്ര കമ്മിറ്റിയിലെത്തി. ഇത്തവണ പോളിറ്റ് ബ്യൂറോയിലെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മട്ടന്നൂരിൽ നിന്നാണ് കെ കെ ശൈലജ പേരാവൂരിലേക്ക് മാറുന്നത്. 2006 മുതൽ 2011 വരെ പേരാവൂർ എംഎൽഎയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. കെ കെ ശൈലജയിലൂടെ ഇപ്രാവശ്യം പേരാവൂർ പിടിച്ചെടുക്കാൻ എന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രവർത്തകർ.



Post a Comment

أحدث أقدم

AD01