മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മനോഹരമായ സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. തന്മാത്ര, ഭ്രമരം, പ്രണയം എന്നിവയായിരുന്നു ആ ഹിറ്റ് ചിത്രങ്ങൾ. തന്മാത്രയിലെ പ്രകടനത്തിന് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. തന്മാത്രയ്ക്കും പ്രണയത്തിനും മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരങ്ങള്‍ ബ്ലസിയെയും തേടി എത്തിയിരുന്നു. ഇപ്പോഴിതാ ബ്ലെസിയുടെ മകന്റെ വിവാഹത്തിന് പങ്കെടുക്കാൻ മോഹൻലാൽ എത്തിയിരുന്നു. വിവാഹവേദിയിൽ വെച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എന്‍റെ മകന്‍റെ കല്യാണം നടക്കുന്നതുപോലെ തന്നെയാണ് തനിക്ക് ഫീൽ ചെയ്യുന്നതെന്നും അദ്ദേഹത്തിന് റെ കുടുമ്ബതിന് വലിയ സ്ഥാനം ഹൃദയത്തിൽ ഉണ്ട്നെനും മോഹൻലാൽ പറഞ്ഞു. 'എന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും മനോഹരമായ മൂന്ന് സിനിമകൾ എനിക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയത്തിൽ അത്രത്തോളം സ്ഥാനമുണ്ട്. എന്നെ വിവാഹത്തിന് വിളിച്ചത്തിലും വരാൻ സാധിച്ചതിലും സന്തോഷം. എന്‍റെ മകന്‍റെ കല്യാണം നടക്കുന്നതുപോലെ തന്നെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്. ബ്ലെസിയുടെ ആദ്യത്തെ സിനിമ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ മുതലുള്ള ബന്ധമാണ്. നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം”, മോഹന്‍ലാല്‍ പറഞ്ഞു. ഇന്നലെയാണ് സംവിധായകൻ ബ്ലെസിയുടെ മകന്‍ അദിത് വിവാഹിതനായത്. സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖർ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മീര ജാസ്മിന്‍, വിനയന്‍, ജോണി ആന്‍റണി, എം ജി ശ്രീകുമാര്‍, വിജയ് യേശുദാസ്, സ്റ്റീഫൻ ദേവസ്സി തുടങ്ങി നിരവധി താരങ്ങളാണ് വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു വിവാഹത്തിന്റെ വിഡിയോകൾ.

.jpg)

إرسال تعليق