മോഡലിങ്ങിന്‍റെ മറവിലെ വിദേശ സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി ബിലാല്‍ എന്ന ശ്രീകുമാറിനെ റിമാൻഡ് ചെയ്തു. അടുത്തമാസം അഞ്ചുവരെയാണ് ബിലാലിനെ റിമാൻഡ് ചെയ്തത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ബിലാലിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതികളെ ദുബായിലെ എലൈസ ഈവന്‍റ് എന്ന സ്ഥാപനത്തിലേക്കാണ് പ്രതികൾ അയച്ചത്. ഒന്നാം പ്രതി സിന്ധുവിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഇരകളില്‍ നിന്ന് വിസക്കും ടിക്കറ്റിനുമായി 4,70000 രൂപ സിന്ധു കൈപ്പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. ദുബായ് കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പൂര്‍ണമായും പ്രവര്‍ത്തിച്ചത്. ബിലാല്‍ നിരവധി യുവതികളെയാണ് ദുബായിലേക്ക് അയച്ചത്. ബിലാലിന്‍റെ പേരില്‍ നിരവധി ബാങ്ക് അക്കൗണ്ടുകളും സിമ്മുകളും ഉള്ളതായും കണ്ടെത്തി. ബിലാലിന്‍റെ സാമ്പത്തികം ഉപയോഗിച്ച് ഇരകളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇനി കേസിൽ അറസ്റ്റിലാവാനുള്ളത് ദുബായിലുള്ള ഷംനയും റഹ്മത്തുമാണ്.

.jpg)

.gif)
إرسال تعليق