സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം


സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണ്ണയ പോര്‍ട്ടലിന്റെ പേയ്മെന്റ് സംവിധാനത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. അപേക്ഷ നല്‍കാന്‍ ശ്രമിച്ച അമ്പത് വിദ്യാര്‍ഥികളെ ബാധിച്ചതായും സ്ഥിരീകരണം. എച്ച്ഡിഎഫ്സി പേയ്മെന്റ് ഗേറ്റ്വേയുമായി സംയോജിപ്പിച്ച പോര്‍ട്ടലുമായി ബന്ധപ്പെട്ടതാണ് സൈബര്‍ ആക്രമണം ഉണ്ടായത്. മദ്രാസ് കാണ്‍പൂര്‍ ഐഐടികളില്‍ നിന്നുള്ള വിദഗ്ധര്‍ പോര്‍ട്ടലിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍ മൂല്യനിര്‍ണയത്തിനുള്ള പോര്‍ട്ടല്‍ നാളെ തുറക്കും. സിബി എസ് ഇ വെബ്ബ് സൈറ്റ് തകരാര്‍ സംബന്ധിച്ച്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ സാങ്കേതിക അവലോകനം ഐഐടി മദ്രാസിലെയും ഐഐടി കാണ്‍പൂരിലെയും സംഘം ആരംഭിച്ചു.പരിശോധനയ്ക്കുശേഷം സിബിഎസ്ഇക്ക് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനിടെ സാങ്കേതിക തകരാറ് മൂലം യു.ജി കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത 3765 വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം ലഭിക്കും. പരീക്ഷയുടെ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡറായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ ഭാഗത്ത് നിന്നാണ് പ്രശ്‌നം ഉണ്ടായത്. രാവിലെ രണ്ടുമണിക്കൂര്‍ നേരം തടസം അനുഭവപ്പെട്ടിരുന്നു. പുതിയ തീയതി എന്‍ടിഎ ഉടന്‍ അറിയിക്കും.



Post a Comment

أحدث أقدم

AD01