'10 വർഷം സുതാര്യമായി നടന്ന പെൻഷൻ വിതരണം യുഡിഎഫ്‌ സർക്കാർ അട്ടിമറിച്ചു'; CPIM മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

 

മഞ്ചേരി പുൽപ്പറ്റ യുഡിഎഫ്‌ ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ സർക്കാർ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുംവിധം അവരെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി വരിനിർത്തി പെൻഷൻ വിതരണം ചെയ്‌തത്‌ അംഗീകരിക്കാനാവില്ലെന്നും സിപിഐഎം പറഞ്ഞു. കഴിഞ്ഞ പത്തുവർഷം സുതാര്യമായി നടന്ന പെൻഷൻ വിതരണം യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറിയപ്പോൾ തന്നെ അട്ടിമറിക്കപ്പെട്ടുവെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.പെരുന്നാൾ കാലത്തുപോലും സമയബന്ധിതമായി പെൻഷൻ വിതരണം ചെയ്യാൻ സർക്കാരിനായിട്ടില്ല. അതിന്‌ പുറമെയാണ്‌ പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്‌ത്‌ രാഷ്‌ട്രീയ മുതലെടുപ്പിന്‌ ശ്രമിക്കുന്നത്‌.യുഡിഎഫിന്റെ ജനാധിപത്യവിരുദ്ധ പ്രവണതകളെയാണ് ഇത്‌ വ്യക്തമാക്കുന്നത്‌. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ നടത്തുന്ന പെൻഷൻ വിതരണത്തെ രാഷ്‌ട്രീയമായി ദുരുപയോഗം ചെയ്‌തവർക്കെതിരെ കർശന നടപടി വേണമെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم

AD01