മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി യുവതി. കോട്ടയം തുരുത്തിയിൽ ആണ് സംഭവം. മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു. യുവതി ഓടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ പുറത്തിറങ്ങിയ യുവതി സ്‌കൂട്ടർ യാത്രികനെയും പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാരെയും ആക്രമിക്കുകയായിരുന്നു. കോട്ടയം ചിങ്ങവനത്ത് തിങ്കളാഴ്ച ആയിരുന്നു സംഭവം നടന്നത്. ഇത്തിത്താനം സ്വദേശിയായ ജോമി ജോസഫ് ആണ് കാറോടിച്ചിരുന്നത്. ഇവർക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്ത ശേഷം വിട്ടയച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.



.gif)



0 تعليقات