ഫ്രഞ്ച് പോളിനേഷ്യ: ദക്ഷിണ പസഫിക്കിലെ സ്വർഗീയ ദ്വീപുകളുടെ അത്ഭുതലോകം


യാത്ര എന്നും നമുക്ക് ഇഷ്ടമുള്ള ഒന്നാണ്, അല്ലേ? കാരണം പുതിയ കാഴ്ചകൾ, പുതിയ സംസ്കാരങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ നമുക്ക് പരിചയപ്പെടാനും അറിയാനും കഴിയും. പുതിയ കാര്യങ്ങൾ പഠിക്കാൻ താൽപര്യമുള്ളവരാണ് നമ്മൾ എല്ലാവരും. ഇതാ അതുപോലൊരു സ്ഥലമുണ്ട് നമ്മുടെ ലോകത്തിൽ. അതാണ് ദക്ഷിണ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുകളുടെ ഒരു കൂട്ടമായ ഫ്രഞ്ച് പോളിനേഷ്യ. കേൾക്കുമ്പോൾ തന്നെ പോകാൻ തോന്നുന്നില്ലേ?ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ഡിസ്നിയുടെ ആനിമേറ്റഡ് ചിത്രമായ ‘മോന’യിലെ കഥാപാത്രത്തെ എല്ലാവർക്കും അറിയാമല്ലോ. ആ ആനിമേഷനിലൂടെ നമ്മൾ കണ്ടതാണ് പോളിനേഷ്യ എന്ന സ്ഥലം. ആനിമേഷനിൽ ഇത്ര സൗന്ദര്യമാണെങ്കിൽ, നേരിട്ട് കാണാൻ എന്ത് രസമായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. പൊതുവെ സഞ്ചാരികൾ ഉപയോഗിക്കുന്ന ഒരു മാർഗമാണ് ക്രൂയിസ് കപ്പലുകൾ. പറഞ്ഞ് വന്നാൽ 1.5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഉണ്ടായ അഗ്നിപർവ്വത സ്ഫോടനത്തിൽ നിന്നാണ് ഈ ദ്വീപ് ഉണ്ടായത് എന്നാണ് പറപ്പെടുന്നത്. മലനിരകളാൽ ചുറ്റപ്പെട്ട മോറിയ ദ്വീപിന് 60 കിലോമീറ്റർ വരുന്ന ഒരൊറ്റ റോഡാണുള്ളത്. ഈ റോഡ് മാർഗമുള്ള യാത്രയിൽ നിരവധി കാഴ്ചകൾ കാണാൻ സാധിക്കുന്നു. നഗരജീവിതത്തെ പോലെ തിരക്കേറിയ ജീവിതമല്ല ഇവിടെ, മറിച്ച് ശാന്തവും സമാധാനവുമായ ജീവിതമാണ്.സോളോ ട്രിപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്ഥലം കൂടിയാണ് ഇവിടം. തഹിതിയിൽ നിന്ന് ഫെറി മാർഗം വെറും 30 മിനിറ്റിൽ സഞ്ചരിച്ചാൽ മോറിയ ദ്വീപിൽ എത്താൻ കഴിയും. 133 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന ഈ ദ്വീപ് കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ‘മോന’ കണ്ടവർക്കറിയാം അതിന്റെ ദൃശ്യഭംഗി.ഡബ്ല്യു ആകൃതിയിലുള്ള മോറിയയുടെ വടക്കൻ തീരവും, വർണമത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ, മാരേ എന്നറിയപ്പെടുന്ന കല്ലുകൊണ്ടുണ്ടാക്കിയ ആരാധനാലയങ്ങൾ എന്നിവയാണ് മറ്റു സവിശേഷതകൾ. യാത്രക്കാർക്ക് താമസിക്കാൻ ആഡംബര റിസോർട്ടുകൾക്ക് പുറമെ വടക്ക്-പടിഞ്ഞാറൻ തീരത്തുള്ള തിയാഹുരയിൽ കുറഞ്ഞ ചെലവിൽ പരമ്പരാഗത കുടിലുകളും ലഭ്യമാണ്. മോറിയിലെ ഭക്ഷണമാണ് മറ്റൊരു പ്രത്യേകത. പോളിനേഷ്യൻ പാരമ്പര്യത്തോടൊപ്പം ഫ്രഞ്ച്, ചൈനീസ് സ്വാധീനവും ഭക്ഷണവിഭവങ്ങളിൽ ഇവിടെയുണ്ട്. മേയ് മുതൽ ഒക്ടോബർ വരെയാണ് ഏറ്റവും നല്ല സമയം.



Post a Comment

أحدث أقدم

AD01