കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ മുതൽ സംസ്ഥാനത്ത് ലഭിച്ചു തുടങ്ങിയത് കാലവർഷം എത്തുന്നതിന്റെ മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ സംസ്ഥാനത്ത് തുടരും. ജൂൺ ഒന്നിനാണ് കാലവർഷം കേരളത്തിൽ എത്തേണ്ടിയിരുന്നത്. മൂന്ന് ദിവസം വൈകിയാണ് കാലവർഷം സംസ്ഥാനത്തെത്തിയത്. അറബിക്കടലിന്റെ തെക്കു പടിഞ്ഞാറൻ, തെക്കു കിഴക്ക് ഭാഗങ്ങളിലേക്ക് ലക്ഷദ്വീപ് മേഖലയിലേക്കും കേരളം, മാഹി, കർണാടക എന്നീ ഭാഗങ്ങളിലേക്കും മഴ വ്യാപിച്ചെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കഴിഞ്ഞ 2 ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയും ഒറ്റപ്പെട്ട കനത്ത മഴയും ഉണ്ടായിട്ടുണ്ട്. മുകളിൽ പറഞ്ഞ എല്ലാ തൃപ്തികരമായ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ന്, 2026 ജൂൺ 4 ന് കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.
അടുത്ത 2-3 ദിവസങ്ങളിൽ മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, ഗോവ മുഴുവനും, മഹാരാഷ്ട്രയുടെയും ആന്ധ്രാപ്രദേശിന്റെയും ചില ഭാഗങ്ങളിലേക്കും, കർണാടകയുടെ ചില ഭാഗങ്ങളിലേക്കും, തമിഴ്‌നാടിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്കും, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കും, പശ്ചിമ മധ്യ, കിഴക്കൻ മധ്യ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലേക്കും തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
.jpg)


.gif)
إرسال تعليق