ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. വ്യാജ ഫോൺ കോളുകളും പണം ചോദിച്ചുകൊണ്ടുള്ള തട്ടിപ്പും നമ്മുടെ നാട്ടിൽ സർവ്വസാധാരണയാണിപ്പോൾ. നമുക്ക് പരിചയമുള്ള ആളുകളുടെ ശബ്ദം അനുകരിച്ചുകൊണ്ടും കോളുകൾ വരാറുണ്ട്. വോയ്‌സ് ക്ലോണിംഗ് ടൂളുകൾ ഉപയോഗിച്ചുകൊണ്ടാണ് തട്ടിപ്പുകാർ ഇത് ചെയ്യുന്നത്. എന്നാൽ ഇത്തരത്തിലുള്ള തട്ടിപ്പുകളെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ഫീച്ചർ കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഗൂഗിൾ.
‘ഫേക്ക് കോൾ ഡിറ്റക്‌ഷൻ’ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ആൻഡ്രോയിഡ് 12 ലും ഫോൺ ബൈ ഗൂഗിൾ ആപ്പിലുമാണ് ഈ പുതിയ ഫീച്ചർ എത്തുക. എഐ കൊണ്ട് നിർമിച്ച ശബ്ദം ഉപയോഗിച്ച് നിങ്ങളെ കബളിപ്പിക്കാൻ ഈ ഫീച്ചർ എത്തുന്നതോടെ തട്ടിപ്പുകാർക്ക് സാധിക്കില്ല.
ഈ പുതിയ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുക എന്ന് നോക്കാം
വിളിക്കുന്നയാളും കോൾ സ്വീകരിക്കുന്നയാളും ഫോൺ ബൈ ഗൂഗിൾ ആപ്പ് ഉപയോഗിക്കുമ്പോൾ മാത്രമാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുക. ഒരു കോൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ, ആൻഡ്രോയിഡ് ഫോണുകളിൽ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന റിച്ച് കമ്മ്യൂണിക്കേഷൻ സർവീസസ് സാങ്കേതികവിദ്യ വഴി ഫോണുകൾ തമ്മിൽ പരസ്പരം ഒരു വെരിഫിക്കേഷൻ സിഗ്നൽ കൈമാറുന്നു. ഫോൺ കോൾ വന്നിട്ടുള്ളത് യഥാർത്ഥത്തിൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള വ്യക്തിയുടെ ഫോണിൽ നിന്ന് തന്നെയാണ് എന്ന് തെളിയിക്കുന്നതാണ്
ഈ സിഗ്നൽ കൈമാറ്റം. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ഈ വെരിഫിക്കേഷൻ സിഗ്നൽ ലഭിച്ചില്ലെങ്കിൽ, യഥാർത്ഥ കോൺടാക്റ്റിന്റെ ഫോണിൽ നിന്ന് തന്നെയാണോ ഈ കോൾ വരുന്നത് എന്ന് നിങ്ങളുടെ ഫോൺ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തും.
.jpg)

.gif)
إرسال تعليق