മാനന്തവാടി: മാനന്തവാടി എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി (എം.ഡി. എം.എ) യുവതിയടക്കം രണ്ടുപേർ പിടിയിലായി. കർണാടക ബംഗളൂരു ആന്ദ്രഹള്ളി സ്വദേശി അനിൽകുമാർ കെ (34), ബംഗളൂരു ചീമസന്ദ്ര സ്വദേ ശിനി ബിന്ദു (33) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 4.248 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു.കാട്ടിക്കുളം ഭാഗ ത്തുനിന്നും ബാവലി ഭാഗത്തേക്ക് പോകുന്ന റോഡിൽ രണ്ടാം ഗേറ്റ് കഴി ഞ്ഞുള്ള ഭാഗത്ത് വെച്ചാണ് പ്രതികൾ സഞ്ചരിച്ച കെ.എ 41 എംഎ 5334 നമ്പർ മാരുതി സ്വിഫ്റ്റ് കാർ എക്സൈസ് സംഘം തടഞ്ഞുനിർത്തി പരി ശോധിച്ചത്. മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ആർ അരുൺ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും കേരളത്തിലേക്ക് ഇത് ആർക്കൊ ക്കെ വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ചും എക്സൈസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
.jpg)


.gif)
إرسال تعليق