ശ്രീകണ്ഠാപുരം: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ശ്രീകണ്ഠാപുരം ഏരിയ കൺവെൻഷൻ അപ്രഖ്യാപിത പവർകട്ട് ഒഴിവാക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു ശ്രീകണ്ടാപുരം കാവുമ്പായി സ്മാരക ഹാളിൽ നടന്ന ഏരിയ കൺവെൻഷനും അനുമോദനയോഗവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സുലേഖ ഉദ്ഘാടനം ചെയ്തു. കെ.പി രാമദാസ് അധ്യക്ഷത വഹിച്ചു. സി.കെ.സതീശൻ ,പി മാധവൻ, കെ.കെ. സുരേന്ദ്രൻ ,. കെ.പി ബാബു എന്നിവർ സംസാരിച്ചു.എൽ.എസ് എസ് , എസ്.എസ്.എൽ.സി,.പ്ലസ് ടു, എന്നീവയിൽ വിജയിച്ച യൂനിയൻ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു.







0 تعليقات