കോഴിക്കോട് തിക്കോടിയിൽ യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രി ദേശീയപാതയുടെ ഉയരമുള്ള ഭാഗത്ത് ഇറക്കിവിട്ട സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഓടുന്ന കൃതിക ബസ് ജീവനക്കാർക്കെതിരെയാണ് നടപടി.ഇരുവരെയും ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. വിശദീകരണം കേട്ട ശേഷമാണ് ആറു മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സർവീസ് റോഡിലൂടെ പോകാതിരുന്ന ബസ് ദേശീയ പാതയിൽ നിർത്തി യുവതിയെ ഇറക്കിവിടുകയായിരുന്നു. അടിപ്പത ഇല്ലാത്ത ഭാഗമായതിനാൽ ഏണി ഉപയോഗിച്ചാണ് യുവതിയെ താഴേക്ക് ഇറക്കിയത്.ഇരുവരെയും ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. വിശദീകരണം കേട്ട ശേഷമാണ് ആറു മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സർവീസ് റോഡിലൂടെ പോകാതിരുന്ന ബസ് ദേശീയ പാതയിൽ നിർത്തി യുവതിയെ ഇറക്കിവിടുകയായിരുന്നു. അടിപ്പത ഇല്ലാത്ത ഭാഗമായതിനാൽ ഏണി ഉപയോഗിച്ചാണ് യുവതിയെ താഴേക്ക് ഇറക്കിയത്.


.gif)


0 Comments